
ഇന്ത്യയില്‍ പള്‍സര്‍ 180 മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം ബജാജ് ഓട്ടോ അവസാനിപ്പിച്ചു. കുറേക്കൂടി സ്പോര്‍ടിയായ പള്‍സര്‍ 180എഫ് മോഡലാണ് പകരം വിപണിയിലെത്തുന്നത്. പള്‍സര്‍ 180 അടിസ്ഥാനമാക്കിയാണ് പള്‍സര്‍ 180എഫ് നിര്‍മ്മിച്ചിരിക്കുന്നത്. പള്‍സര്‍ 220എഫ് പോലെ സ്പോര്‍ടിയായ അര്‍ധ ഫെയറിംഗ് ഇതിന് ലഭിച്ചിട്ടുണ്ട്.
സ്റ്റോക്ക് തീരുന്നതുവരെ ബജാജ് പള്‍സര്‍ 180 ലഭിക്കും. പള്‍സര്‍ 180എഫ് മോട്ടോര്‍സൈക്കിളില്‍ പള്‍സര്‍ 220എഫ് മോഡലിന് സമാനമായ ലുക്കാണ് നല്‍കിയിരിക്കുന്നത്. 86,490 രൂപയാണ് എക്സ് ഷോറൂം വില.
ഒരു പതിറ്റാണ്ട് മുമ്പാണ് ബജാജ് ഓട്ടോ പള്‍സര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. ബജാജ് പള്‍സര്‍ 180എഫ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത് 178 സിസി, എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഈ മോട്ടോറുമായി 5 സ്പീഡ് ട്രാന്സ്മിഷന് ചേര്‍ത്തുവെച്ചു. കാര്‍ബുറേറ്റഡ് എന്ജിന് 17 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ഏകദേശം 86,490 രൂപയാണ് മുംബൈ എക്സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ 260 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്ക് ബ്രേക്കും നല്കിയിരിക്കുന്നു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) വൈകാതെ നൽകുമെന്നാണ് റിപ്പോർട്ട്. എബിഎസ് ലഭിക്കുന്നതോടെ മോട്ടോര്‍സൈക്കിളിന്റെ വില ഏറ്റവും കുറഞ്ഞത് 5,000 രൂപയെങ്കിലും വര്‍ധിച്ചേക്കും.






