
ഹ്യുണ്ടേയിയുടെ സാന്‍ട്രോയുടെ രണ്ടാം വരവിലും കുതിപ്പ് തുടരുന്നു. അരങ്ങേറ്റം കുറിച്ച് ആറു മാസത്തിനുള്ളില്‍ തന്നെ പുത്തന്‍ ഹാച്ച്ബാക്കായ സാന്‍ട്രോയുടെ വില്‍പ്പന അരലക്ഷം യൂണിറ്റ് പിന്നിട്ടു. മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ 10, റെനോ ക്വിഡ് 1.0, ടാറ്റ ടിയാഗൊ, മാരുതി സുസുക്കി വാഗന് ആര് എന്നിവയില്‍ നിന്നുള്ള ശക്തമായ മത്സരം അതിജീവിച്ചാണു സാന്‍ട്രോ ഹ്യുണ്ടേയി ഈ നേട്ടം കൊയ്തത്.
പ്രതിമാസം ശരാശരി 8,000 യൂണിറ്റ് വില്‍പ്പന നേടുന്ന സാന്‍ട്രോയുടെ ഡല്‍ഹി ഷോറൂമിലെ വില 3.90 ലക്ഷം രൂപ മുതലാണ്. നീണ്ട 15 വര്‍ഷം ഉല്‍പ്പാദനത്തില്‍ തുടര്‍ന്ന 'സാന്‍ട്രോ' 2014-ലാണ് ഇന്ത്യന്‍ കാര്‍ വിപണിയോടു വിട പറഞ്ഞത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുത്തന്‍ ഹാച്ച്ബാക്കില്‍ 'സാന്‍ട്രോ' ബ്രാന്‍ഡിനെ ഹ്യുണ്ടേയ് ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. രണ്ടാം വരവിലും കാറിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ഷാരൂഖ് ഖാന് തന്നെയാണു രംഗത്ത്.
നിലവില്‍ 1.1 ലീറ്റര്‍, നാലു സിലിണ്ടര്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെ മാത്രമാണു സാന്‍ട്രോ വില്‍പ്പനയ്ക്കുള്ളത്. 68 ബി എച്ച് പി വരെ കരുത്തും 101 എന്‍ എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. സി എന്‍ ജിയിലും ഈ എന്ജിന് ഓടും. ഇന്ധനം സി എന്‍ ജിയാവുന്നതോടെ പരമാവധി കരുത്ത് 58 ബി എച്ച് പിയായും ടോര്‍ക്ക് 84 എന്‍ എമ്മായും കുറയുമെന്ന വ്യത്യാസമുണ്ട്. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍, എ എം ടി ഗീയര്‍ബോക്സുകളാണു ട്രാന്സ്മിഷന് സാധ്യത. സി എന്‍ ജി എന്‍ജിനൊപ്പം മാനുവല്‍ ഗീയര്‍ബോക്സ് മാത്രമാണ്.






