
ഇനി കാശുമുടക്കി ബസില്‍ കയറി ഗുണ്ടകളുടെ അക്രമത്തിന് ഇരയാകേണ്ടുന്ന ഗതികേട് നിങ്ങള്‍ക്കുണ്ടാകില്ല, യാത്രാവേളകളില്‍ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസ് എത്തിയിരിക്കുകയാണ്.
യാത്രക്കിടയിലെ പ്രശ്നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
'ക്യുകോപ്പി' (Qkopy) എന്നാണ് പൊലീസിന്റെ ഈ ആപ്പിന്റെ പേര്. രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഈ ആപ്പ് നിങ്ങളെ സഹായിക്കും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആപ്പ് പ്രയോജനകരമായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന് പറഞ്ഞു. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്പ് വഴി പോലീസില്‍ എത്തിക്കാന്‍ സാധിക്കും.
കൊച്ചിയിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴി തിരിച്ചുവിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പ് അറിയിക്കും.
കൊച്ചി സിറ്റിപൊലീസിന്റെ അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം . കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
:http://qk.gl/kochicitypo-l-ice എന്ന ലിങ്കില്‍ നിന്ന് കൊച്ചി സിറ്റി പോലീസിന്റെ ക്യുകോപ്പി ആപ്പ് ലഭിക്കും.






