
ബൈക്ക് പ്രേമികൾ കാത്തിരുന്ന ട്രയംഫ് സ്പീഡ് ട്വിന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.46 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 2018 ഡിസംബറിലാണ് മോട്ടോര്‍സൈക്കിള്‍ ആഗോള അരങ്ങേറ്റം നടത്തിയത്.
ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ബോണവില്‍ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് സ്പീഡ് ട്വിന്‍.
മികച്ച പെര്‍ഫോമന്‍സ്, ഹാന്‍ഡ്ലിംഗ് എന്നിവ സമ്മാനിക്കുന്ന മോഡേണ്‍ ക്ലാസിക്കാണ് ട്രയംഫ് സ്പീഡ് ട്വിന്‍. കൂടുതല്‍ നേരേ നിവര്‍ന്ന പ്രകൃതവും റൈഡിംഗ് സുഗമമാക്കുന്ന എര്‍ഗണോമിക്സും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.
ട്രയംഫ് ബോണവില്‍ ടി120, ട്രയംഫ് ത്രക്സ്റ്റണ്‍ ആര് എന്നീ ബൈക്കുകള്‍ക്കിടയിലാണ് ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന് സ്ഥാനം.
ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്സൈക്കിലിന് ട്രയംഫ് ത്രക്സ്റ്റണ്‍ ആര് ഉപയോഗിക്കുന്ന 1200 സിസി, 'ഹൈ പവര്‍' പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. അതേസമയം, ത്രക്സ്റ്റണ്‍ ആര് എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം രണ്ടര കിലോഗ്രാം കുറഞ്ഞിരിക്കുന്നു.
എന്ജിന് ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 96 ബിഎച്ച്പി കരുത്തും 4,950 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.
റൈഡിംഗ് മോഡ്, ക്ലോക്ക്, ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍ എന്നിവ ഇവിടെ കാണാന്‍ കഴിയും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപ്, എല്‍ഇഡി ടെയ്ല്‍ലാംപ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഇതിലുണ്ട്. .






