
ബാലിയ: വന്ദേമാതരം കാണാതെ പഠിക്കാന്‍ കഴിയാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി എം.എല്‍.എ. യു.പിയിലെ ബി.ജെ.പി എം.എല്‍.എയായ സുരേന്ദ്ര സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
വന്ദേമാതരം പാടുകയെന്നത് വൈകാരികമായ കാര്യമായിരിക്കാം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ അത് പാടിയേ പറ്റൂ. അത് സംസ്കൃതത്തിലാണുള്ളത്. വേണമെങ്കില്‍ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്താവുന്നതേയുള്ളൂ. വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
തനിക്ക് അധികാരം ഉണ്ടായിരുന്നെങ്കില്‍ വന്ദേമാതരം പാടാത്തവരെ ഒരാഴ്ച കൊണ്ട് പാക്കിസ്ഥാനിലേക്ക് അയയ്ക്കുമായിരുന്നു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ഇരട്ട നിലപാടാണെന്നും സുരേന്ദ്ര സിങ് ആരോപിച്ചു.






