കോഴിക്കോട്: കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം പുറത്തുവന്ന സംഭവത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്റെ മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തി. കലക്ടറുടെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രാഘവന്റെയും സഹായി ശ്രീകാന്തിന്റെയും മൊഴിയെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വെള്ളിയാഴ്ചയാണ് മൊഴി എടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.
തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍ പ്രവര്‍ത്തകരോട് തന്റെ ഡല്‍ഹി ഓഫീസില്‍ പണം എത്തിക്കാനാണ് എം.കെ രാഘവന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് 20 കോടി രൂപ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും എം.കെ രാഘവന് ഒളിക്യാമറ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളില്‍ അന്വേഷണം ആവശ്യപെപ്പട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേ പ്രകാരം എം.കെ രാഘവനെതിരെ നടക്കാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നടക്കാവ് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. അഴിമതി നിരോധന നിയമപ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. ടി.വി9 ഭാരത് വര്‍ഷ് ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.






