ന്യൂഡൽഹി: ഭർത്താവിന് ഉറക്കഗുളിക നൽകി അബോധാവസ്ഥയിലാക്കിയ ശേഷം വീടിനുള്ളിൽ തയ്യാറാക്കിയ കുഴിയിൽ ജീവനോടെ കുഴിച്ചിടാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് ഞെട്ടിക്കുന്ന സംഭവം. 38കാരിയായ ഷർമിള പ്രവീൺ ജഗ്താപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 30നാണ് ഭർത്താവ് പ്രവീൺ ജഗ്താപിനെ കൊലപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയതോടെ പ്രവീൺ രണ്ട് ദിവസത്തോളം അബോധാവസ്ഥയിലായി. ഓഗസ്റ്റ് ഒന്നിന് നേരിയ ബോധം വീണ്ടെടുത്തെങ്കിലും യുവതി ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് റിപ്പോർട്ട്.
ഇതിനിടെ വീടിനുള്ളിൽ ഇഷ്ടിക ഉപയോഗിച്ച് ചതുരാകൃതിയിൽ പ്രത്യേക കുഴി തയ്യാറാക്കിയിരുന്നു. പ്രവീണിനെ അതിൽ കിടത്തി സ്ലാബിട്ട് മൂടുകയായിരുന്നു ലക്ഷ്യം. വീടിന്റെ നിർമാണ ജോലിക്കെത്തിയ തൊഴിലാളികൾക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വലിയ അളവിൽ ഉറക്കഗുളിക നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ പ്രവീണിനെ വലിച്ചിഴച്ച് ബാൽക്കണിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ കുഴിയിലേക്ക് ഇടുകയായിരുന്നുവെന്നാണ് പരാതി. പ്രവീണിനൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും യുവതി ഉറക്കഗുളിക നൽകിയിരുന്നു. എന്നാൽ ബോധം വീണ്ടെടുത്ത അമ്മ മകനെ യുവതി മർദിക്കുന്നത് കാണുകയും മറ്റൊരു മകനെ വിളിച്ചുവരുത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ എത്തി കുഴിയിൽ കിടന്ന പ്രവീണിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
പ്രവീണിന്റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് ഷർമിളയെ അറസ്റ്റ് ചെയ്തത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാകാം കൊലപാതകശ്രമത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീട്ടിലെ കലണ്ടറിൽ ജൂലൈ 13, 14 തീയതികളിൽ ‘നോ റിസൾട്ട്’ എന്ന് എഴുതിയിരുന്നതായും പ്രവീൺ ആരോപിച്ചു. ഇത് ദുര്‍മന്ത്രവാദത്തിന്റെയോ പൈശാചിക ആരാധനയുടെയോ ഭാഗമാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.
പ്രവീണിന് അമിത അളവിൽ ഉറക്കഗുളിക ലഭ്യമാക്കിയ മെഡിക്കൽ ഷോപ്പിനെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments