
ന്യുഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗതിനും ബജ്രംഗ് പൂനിയയ്ക്കും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്കാന് റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ശിപാര്‍ശ. ഇവര്‍ക്കു പുറമേ രാഹുല്‍ അവാരെ, ഹര്‍പ്രീത് സിംഗ്, ദിവ്യ കക്രന്‍, പുജ ദന്ദ എന്നിവരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തു. വീരേന്ദ്രകുമാര്‍, സജീത് മാന്‍, നരേന്ദ്ര കുമാര്‍, വിക്രം കുമാര്‍ എന്നിവരെ ദ്രോണാചാര്യ പുരസ്കാരത്തിനും ഭീം സിംഗ്, ജയ്പ്രകാശ് എന്നിവരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ശിപാര് ചെയ്തിട്ടുണ്ട്.
2014ല്‍ ഗ്ലാസ്ഗോയിലും 2018ല്‍ ഗോള്‍ഡ് കോസ്റ്റിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് സ്വര്‍ണമെഡല്‍ നേടിയിരുന്നു. 2014ലെ ഏഷ്യല്‍ ഗെയിംസില്‍ സ്വര്‍ണവും 2018ല്‍ വെങ്കലവും ഫോഗത് നേടിയിരുന്നു. 2016ല്‍ അര്‍ജുന അവാര്‍ഡും വിനേജിന് ലഭിച്ചു.
2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവാണ് പുനിയ. ഗുസ്തിയില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായതും പുനിയ ആണ്. 2015ല്‍ അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു.






