
അമിതമായി പോണ് വീഡിയോകള്‍ കാണുന്നവരെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്. അമിതമായ അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ചെറുപ്പകാലത്ത് അടിമപ്പെടുന്ന കൗമാരക്കാരിലും ഈ പ്രശ്നം അലട്ടുന്നുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം വ്യാപകമാവുകയും ഇന്റര്‍നെറ്റ് ഡാറ്റയ്ക്ക് ചെലവ് കുറയുകയും ചെയ്തതോടെ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണുണ്ടായത്. പുരുഷന്മാരാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ കൂടുതലായി കാണുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലൂടെ മാനസികമായും ശാരീരികമായും നിരവധി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
ലൈംഗികാനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്പര്യം കുറയുന്നു. അവസാനം പങ്കാളിയില്‍ നിന്നും മാത്രമല്ല, പോണില് നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.






