
ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ വാഹനം നിരത്തിലിറക്കാന്‍ തയ്യാറെടുപ്പുമായി കമ്പനി. ഷങ്ഹായി ഓട്ടോഷോയില്‍ പ്രദര്‍ശനത്തിനായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ എത്തിയിരുന്നു.
ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം പരീക്ഷണയോട്ടം നടത്തുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചെങ്കിലും വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരിക്കും ഇവ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പുതിയ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം.
വെന്യുവില്‍ നല്കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോള്, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ ഒരുക്കും.
ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ആദ്യ കാഴ്ചയിലെ മാറ്റം. ഇന്ന് ഇന്ത്യയിലുള്ള കോംപാക്ട് എസ്യുവികളില് ഏറെ ജനപ്രിയ വാഹനമാണ് ഹ്യുണ്ടായിയുടെ ക്രെറ്റ.
.






