
ഏഴ് കോടി രൂപയാണ് റസ്സല്‍ ലോഡ് എന്നയാള്‍ ഫോര്‍ഡ് എസ്കോട്ട് എന്ന കാറിന്റെ സ്കെയില്‍ മോഡല്‍ നിര്‍മിക്കാനായി ചെലവാക്കിയത്. റസ്സല്‍ നീണ്ട് 25 വര്‍ഷത്തെ അധ്വാനത്തിലൂടെയാണ് ഈ സ്കെയില്‍ മോഡല്‍ എസ്കോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ വാഹനം നിര്‍മിക്കാന്‍ ആയിരക്കണക്കിന് മണിക്കൂറുകളാണ് അദ്ദേഹം ചെലവഴിച്ചത്.
മൊത്തം നിര്‍മാണത്തിന് ഏകദേശം 7.03 കോടി രൂപയാണ് അദ്ദേഹത്തിന് ചെലവായത്. ഈ മോഡല്‍ ലേലത്തിന് വയ്ക്കാനൊരുങ്ങുകയാണ് അദ്ദേഹം. ലേലം മെയ് രണ്ടിനാണ് നടക്കുന്നത്. ലാഭം കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.1970-ല്‍ അറി വാറ്റ്നെന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എം2കെ എസ്കോര്ട്ടാണ് അദ്ദേഹം നിര്‍മിച്ചത്.
റസ്സലിന്റെ സ്കെയില്‍ മോഡല്‍ ഫോര്‍ഡ് എസ്കോട്ട് ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും മികച്ചതുമായ രത്നങ്ങളും സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് ഒരുങ്ങിയിരിക്കുന്നത്.
വെള്ളിയിലാണ് കാറിന്റെ ബോഡി ഒരുക്കിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ബ്രേക്ക്, സ്പോയിലര്‍, ബോണറ്റ്, വീല്‍ എന്നിവ ഒരുങ്ങുന്നത് മുന്നിലെ ഗ്രില്ല് 18 കാരറ്റ് വൈറ്റ് ഗോര്ഡിലും ഹെഡ്ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ രത്നത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്.






