
ജോജു ജോര്‍ജ്ജ് നായകനായ ജോസഫ് എന്ന സിനിമയിലൂടെയാണ് ബാംഗ്ലൂര്‍ സ്വദേശിയായ മാധുരി ശ്രദ്ധേയയായത്. ജോസഫിലെ നായിക പ്രകടത്തിന് ശേഷം നിരവധി അവസരങ്ങളാണ് മാധുരിയെ തേടിയെത്തുന്നത്. സോഷ്യല്‍ മീഡിയയിലും മാധുരി സജീവമാണ്. ഗ്ലാമറസായ നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു.
മാധുരി കഴിഞ്ഞ ദിവസം തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരുന്നു. തായ്ലന്ഡിലെ കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു. കടല്‍ത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നില്ക്കുന്ന ചിത്രം മാധുരി പങ്കു വച്ചതോടെ അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളും എത്താന്‍ തുടങ്ങി.
അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി മാധുരി തന്നെ രംഗത്തു വന്നു. 'ബാത്തിങ് സ്യൂട്ടില്‍ നില്ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.' - നടി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രം മാധുരി നീക്കം ചെയ്യുകയും ചെയ്തു. ബിക്കിനി ചിത്രം മാധുരി പങ്കുവെച്ചതോടെ നടിയെ സമൂഹമാധ്യമത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.






