
തൃശൂര്‍: ആന ഉടമകളുടെ അപ്രതീക്ഷിത നീക്കത്തോടെ പ്രതിസന്ധി ഉയര്‍ന്നതോടെ, തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള ആനകളെ വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം. മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനത്തിന് പിന്നാലെയാണ് ഗുരുവായൂര്‍ ദേവസ്വം തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേറപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് തൃശൂര്‍ പൂരത്തിനും ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്.
അതേസമയം വിഷയത്തില്‍ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍ ചര്‍ച്ച നടത്തുകയാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. ആന ഉടമകളുടെ അപ്രതീക്ഷിത നീക്കത്തോടെയാണ് പൂരം പ്രതിസന്ധിയിലായത്.






