
ഫരീദാബാദ്: കള്ളവോട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ ഹരിയാനയിലും വിവാദം. ബൂത്തിനുള്ളില്‍ നിന്നുകൊണ്ട് മൂന്ന് സ്ത്രീകളെ വോട്ടിന്റെ കാര്യത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിംഗ് ഏജന്റിനെ ഡല്‍ഹിക്ക് സമീപത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ആറാം ഘട്ട വോട്ടെടുപ്പിനിടയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തത്. ബൂത്ത് പിടുത്തത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഹരിയാനയിലെ ഫരീദാബാദ് ലോക്സഭാ സീറ്റിന്റെ പ്രീഥ്ലയിലെ അസോത്തിയിലെ പോളിംഗ് ബൂത്തിനുള്ളില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ബൂത്തിനുള്ളില്‍ മേശയ്ക്ക് സമീപം നീല ടീ ഷര്‍ട്ടും ധരിച്ചു ഇരിക്കുന്നതാണ് തുടക്കത്തിലെ ദൃശ്യം. ക്യു പാലിച്ച് നില്ക്കുന്ന വോട്ടര്‍മാരില്‍ നിന്നും ഒരു സ്ത്രീ വോട്ടു ചെയ്യാന്‍ വോട്ടിംഗ് മെഷീന് സമീപം വരുമ്പോള്‍ ഇയാള്‍ എഴുന്നേറ്റ് അവരുടെ അരികിലേക്ക് ചെല്ലുന്നതും വോട്ടിംഗ് മെഷീനില്‍ ബട്ടണ്‍ പ്രസ് ചെയ്യുന്നതും തിരിച്ചു സീറ്റില്‍ വന്നിരിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. മറ്റ് രണ്ടു സ്ത്രീകള്‍ കൂടി വോട്ട് ചെയ്യാന്‍ വരുമ്പോഴും ഇയാള്‍ ഇങ്ങിനെ ചെയ്യുന്നുണ്ട്.
മുറിയിലുള്ള മറ്റാരും ഇയാള്‍ വോട്ടിംഗ് മെഷീന് സമീപത്തേക്ക് ചെല്ലുന്നത് കണ്ടിട്ടും തടയാനോ മറ്റോ ശ്രമിക്കുന്നുമില്ല. അതേസമയം സംഭവത്തിന്റെ വീഡിയോ നടപടി ആവശ്യപ്പെട്ട അനേകരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ പോജിലേക്ക് ടാഗ് ചെയ്തിരിക്കുന്നത്. അതേസമയം ഇയാള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വോട്ടിംഗ് പ്രവര്‍ത്തിയെ ശല്യം ചെയ്യുന്നില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. അതേസമയം ഇയാളെ പോലീസ് അറ്സ്റ്റ് ചെയ്തിട്ടുണ്ട്. ബൂത്ത് പിടുത്തമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.
കേന്ദ്രമന്ത്രി കൃഷ്ണന് പാല് ഗുര്‍ജാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. പണ്ഡിറ്റ് നവീന്‍ ജയ്ഹിന്ദ് ആംആദ്മി പാര്‍ട്ടിക്ക് വേണ്ടിയും അവതാര്‍ സിംഗ് ഭാദന കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കുന്നു. 64.46 ശതമാനം വോട്ടു രേഖപ്പെടുത്തിയ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് പാര്‍ലമെന്ററി സീറ്റുകളിലേക്കാണ് മത്സരം. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കു എന്നാണ് കമ്മീഷന് പറയുന്നത്.
एक नेता को जिताने के लिए ये तरीका सही नहीं है! ! ये संविधान, कानून और नैतिकता के खिलाफ भी है! ! ! गाँव असावटी पलवल (हरियाणा) pic.twitter.com/m2euOOBkf2
— SHAHID KURESHI (@UqAsmTfpZGNwK0e) May 12, 2019






