
കേരളത്ത ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ്പ വൈറസ് കാലത്തിന്റെ അതിജീവന കഥ പറയുന്ന ആഷിഖ് അബു ചിത്രമാണ് "വൈറസ്". ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയായി നടി രേവതിയാണ് വേഷമിടുന്നത്. ചിത്രത്തിലെ രേവതിയുടെ വേഷം ശൈലജ ടീച്ചറുമായി വളരെ സാമ്യം പുലര്‍ത്തുന്നതാണ്. വൈറസ് എന്ന ചിത്രത്തെ കുറിച്ചും രേവതിയുടെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. എന്നെക്കാള്‍ കാര്യം നന്നായി കാണുന്നയാളാണ് രേവതിയെന്നും ആഷിഖ് അബു ചിത്രം അയച്ചു തന്നപ്പോള്‍ മൈ സിസ്റ്റര്‍ എന്നാണ് ഞാന്‍ തിരിച്ചയച്ചതെന്നും മന്ത്രി പറഞ്ഞു.
'നിപ്പയുമായി ബന്ധപ്പെട്ട സിനിമയെ കുറിച്ച് ശ്രദ്ധിച്ചിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ്. നല്ല സാമൂഹ്യ സന്ദേശം കൈകാര്യം ചെയ്യുന്നയാളാണ് അവര്‍. രേവതി വലിയ റേഞ്ചുള്ള നടിയാണ്. രേവതിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നെക്കാള്‍ കാര്യങ്ങള്‍ നന്നായി കാണുന്ന ആളാണ് രേവതിയെന്ന് അവരോട് തമാശയ്ക്ക് ഞാന്‍ പറഞ്ഞിരുന്നു. കഥാപാത്രം വലിയ ചാലഞ്ചായിരുന്നു എന്നാണ് രേവതി പറഞ്ഞത്. പക്ഷേ രേവതി ഏത് റോളും വളരെ അനായാസം കൈകാര്യം ചെയ്യുന്ന ആളാണ്. എല്ലാവര്ക്കും ഇഷ്ടമുള്ള നടിയാണ് രേവതി. എന്റെ മാനറിസം എല്ല ചിത്രത്തില്‍ ഉദ്ദേശിക്കുന്നത്. അതൊരു കൂട്ടായ വര്‍ക്കാണ്. എന്നെയും രേവതിയേയും കാണുമ്പോള്‍ ഒരുപോലെ തോന്നുന്നെന്നു പലരും പറഞ്ഞിട്ടുണ്ട്. ആഷിഖ് അബു ആ ഫോട്ടോ അയച്ചപ്പോള്‍ മൈ സിസ്റ്റര്‍ എന്നായിരുന്നു തിരിച്ചയച്ച കമന്റ്.' ശൈലജ ടീച്ചര്‍
നിപ്പ വൈറസ് ബാധിച്ച് മരിച്ച ലിനിയെ കുറിച്ചു ടീച്ചര്‍ സംസാരിച്ചിരുന്നു. ലിനി ഭയമല്ല പങ്കുവെച്ചതെന്നാണ് ശൈലജ ടീച്ചര്‍ പറഞ്ഞത്. ' രോഗമാണെന്ന് അറിഞ്ഞപ്പോള്‍ ലിനിയുടെ ഒരു സമീപനം ഉണ്ടായിരുന്നു. അവള് ഭയമായിരുന്നില്ല പങ്കുവെച്ചത്. മരിക്കുമെന്നറിയാം. എന്റെ കുടുംബത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ താന്‍ കാരണം രോഗം പടരരുത് എന്നാണ് ലിനി ആഗ്രഹിച്ചത്. അതുകൊണ്ടാണ് സജീഷേട്ടന് ഇവിടേയ്ക്ക് വരാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട് കുറിപ്പ് കൊടുത്തയച്ചത്.' ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ നിപ്പാ വൈറസ് ബാധയെക്കുറിച്ച് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വൈറസ്'. ജൂണ്‍ ഏഴിനു ലോകം മുഴുവന്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അറബ്, ഇംഗ്ലീഷ് സബ്ടൈറ്റിലുകളും ഉണ്ടാകുമെന്ന് ആഷിക്ക് അബു വ്യക്തമാക്കിയിട്ടുണ്ട്.






