
കുട്ടികളില്‍ കാണപ്പെടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് തലവേദന. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്.
മൈഗ്രേന് അഥവാ കൊടിഞ്ഞി
തുടര്‍ച്ചായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന് അഥവാ കൊടിഞ്ഞി. വയറുവേദന, ഛര്‍ദി, ഓറ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.
10 വയസിനു മുകളിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് കൊടിഞ്ഞി കൂടുതലായി കണ്ടുവരുന്നത്. ഏഴിനും പതിനഞ്ചു വയസിനുമിടയിലുള്ള നാല് ശതമാനം കുട്ടികളിലും കൊടിഞ്ഞി ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കണ്ണിന്റെ തകരാര്‍
കണ്ണിന്റെ തകരാറുകള്‍ തലവേദനക്ക് പ്രധാന കാരണമായി മാറുന്നു. കാഴ്ചക്കുറവ്, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ് ഇവയെല്ലാം തലവേദനയുണ്ടാക്കുന്നു. ചെറിയ തോതിലുള്ള കോങ്കണ്ണ് പലപ്പോഴും മാതാപിതാക്കള്‍ കാര്യമാക്കാറില്ല. ഇത്തരം അവസ്ഥയില്‍ കുട്ടി കാണുന്നതിന് ഒരു കണ്ണുമാത്രം ഉപയോഗിക്കുന്നു. ഒരു കണ്ണ് കൂടുതല്‍ ആയാസപ്പെടുമ്പോള്‍ തലവേദന ഉണ്ടാക്കുകയം ചെയ്യുന്നു.
സൈനസൈറ്റിസ്
കുട്ടികളില്‍ തലവേദനയുണ്ടാക്കുന്നതിന്റെ മറ്റോരു കാരണം. സൈനസൈറ്റിസ് മൂലമുള്ള തലവേദനക്ക് മുന്നോടിയായി ജലദോശം വരും. മഞ്ഞനിറത്തില്‍ കട്ടിയായി മൂക്കൊലിപ്പും ഉണ്ടാകുന്നു.
അസുഖങ്ങള്‍ മൂലമുള്ള തലവേദന
തലയോടിനുള്ളില്‍ പ്രഷര്‍ കൂടുന്നത് തലവേദനക്ക് കാരണമാകുന്നു. സാധാരണയുണ്ടാവുന്ന തലവേദന രീതിയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഉണ്ടാവുന്ന തലവേദനയാണിത്.
തലവേദനയുടെ കൂടെ നാഡി സംബദ്ധമായ പ്രശ്നങ്ങളും കാണപ്പെടുന്നു. കുട്ടികളില്‍ രാവിലെ തലവേദനയും മനംപിരട്ടലും ഛര്‍ദിയും ഉണ്ടാവുന്നതു സൂക്ഷിക്കണം.
കുട്ടി സ്ഥിരമായി രാത്രിയില്‍ തലവേദനയാണെന്നു പറഞ്ഞ് ഞെട്ടി എഴുന്നേല്ക്കുല്ക്കുകയോ, ഛര്‍ദിക്കുകയും ചെയ്താല്‍ സൂക്ഷിക്കണം. ഇവ തലച്ചോറിലെ അസുഖങ്ങളുടെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ ഉപദേശം തേടാന്‍ മറക്കരുത്. തലവേദനയും ഛര്‍ദിയും നീണ്ടുനിന്നാല്‍ ബ്രെയിന്‍ ട്യൂമര്‍ പോലുള്ള രോഗങ്ങള്‍ ആണോ എന്നു പരിശോധിക്കണം.
മാനസിക പിരിമുറുക്കം
മിക്കകുട്ടികളിലും കണ്ടു വരുന്ന തലവേദനയാണ് ഇത്. സ്കൂളുകളില്‍ ആയിരിക്കുമ്പോഴും അവിടെ നിന്നു തിരിച്ചു വരുമ്പോഴുമാണ് സാധാരണയായി ഈ തലവേദന കാണപ്പെടുന്നത്.
തലയുടെ മുന്‍ഭാഗത്ത് കഠിന വേദനയും നെറ്റിത്തടത്തില്‍ എന്തൊ വലിച്ചു കെട്ടിവച്ചിരിക്കുന്നു എന്ന തോന്നലും ഇവര്‍ക്ക് ഉണ്ടാകുന്നു. ഇങ്ങനെയുണ്ടാവുന്ന തലവേദന ആഴ്ചകള്‍ നീണ്ടു നില്ക്കുന്നതായി കണ്ടു വരുന്നു. ഛര്ദിക്കാന് വരുന്നു എന്ന തോന്നല്‍, ഛര്‍ദിയുമാണ് ഇതിന്റെ ലക്ഷണം.
മറ്റ് കാരണങ്ങള്‍
ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന് വര്‍ധിപ്പിക്കുന്നു. ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്സ് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഇന്ന് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ കുട്ടികളുടെയിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇവ കുട്ടികളിലെ തലവേദന വര്‍ധിപ്പിക്കുന്നു.
ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു ദിവസം ടിവി കാണാന്‍ ഉപയോഗിക്കുന്ന സമയം ഒരു മണിക്കൂറില്‍ താഴെയായിരിക്കണം. ആറു വയസിനു മുകളിലുള്ള കുട്ടികള്‍ രണ്ട് മണിക്കൂറില്‍ താഴെയും. ക്ലാസ് മുറികളില്‍ വേണ്ടത്ര വെളിച്ചവും വായു സഞ്ചാരവും ഉണ്ടായിരിക്കണം. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമുള്ള അതിക സമ്മര്‍ദങ്ങള്‍, ടെന്‍ഷന്‍ തലവേദന പോലെ മൈഗ്രേനും കാരണമാകുന്നു.
തലവേദനയുടെ കാഠിന്യവും അതിന്റെ ദൈര്‍ഘവും 50 ശതമാനം കുട്ടികളിലും ഒരു ഡോക്ടറുടെ ശരിയായ നിര്‍ദേം വഴി കുറക്കാവുന്നതാണ്. എന്നാല്‍ 50 ശതമാനം കുട്ടികള്‍ക്ക് ചികിത്സ (മരുന്നുകള്‍) ആവശ്യമായി വരും.
ഡോ. സോണി തോമസ്
പിഡ്രിയാട്രിഷന്, കരിമണ്ണൂര്‍