
മഹീന്ദ്ര എക്സ്യുവി 500 എസ്യുവിയില് ഈ മാസം 31 മുതല് ആപ്പിള് കാര്പ്ലേ നല്കും. എന്നാൽ, ഈ ഫീച്ചര് ഡബ്ല്യു11 (ഒ) എന്ന ടോപ് വേരിയന്റില് മാത്രമായിരിക്കും നല്കുന്നത്. അതായത് വാഹനത്തിലെ 7.0 ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫൊടെയ്ന്മെന്റ് സിസ്റ്റം ഇനി ആപ്പിള് കാര്പ്ലേ കണക്റ്റിവിറ്റി ഉള്ളതായിരിക്കും. ഐഫോണ് ഉപയോഗിക്കുന്നവര്ക്കും സ്വന്തം സ്മാര്ട്ട്ഫോണ് ടച്ച്സ്ക്രീന് സിസ്റ്റത്തില് കണക്റ്റ് ചെയ്യാം.
ഈയിടെ മഹീന്ദ്ര എക്സ്യുവി 500 യുടെ ഡബ്ല്യു3 എന്ന പുതിയ ബേസ് വേരിയന്റ് വിപണിയിലെത്തിച്ചിരുന്നു. ബിഎസ് പാലിക്കുന്ന 2.0 ലിറ്റര്, 4 സിലിണ്ടര് ഡീസല് എന്ജിനുമായി 7 സീറ്റ് എസ്യുവി പരീക്ഷണ ഓട്ടം നടത്തുന്നത് കഴിഞ്ഞ ദിവസം കണ്ടെത്തിയിട്ടുണ്ട്. ഈ എന്ജിന് മൂന്ന് വ്യത്യസ്ത ട്യൂണുകളില് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് പുതു തലമുറ സ്കോര്പിയോ, ഥാര് മോഡലുകളില് നല്കുമെന്നാണ് റിപ്പോർട്ട്. ഫോഡുമായി ചേര്ന്നാണ് അടുത്ത തലമുറ മഹീന്ദ്ര എക്സ്യുവി 500 വികസിപ്പിക്കുന്നത്. ഇതിന്റെ പ്രവര്ത്തനങ്ങള് നടന്നുവരികയാണ്. ഇതിൻെറ ഭാഗമായി, പുതിയ ഫോഡ് എസ്യുവി അടുത്ത തലമുറ എക്സ്യുവി 500 യുടെ അണ്ടര്പിന്നിംഗ്സ് ഉപയോഗിച്ച് വികസിപ്പിക്കും.







Comments