ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂലിനു തുടര്‍ തിരിച്ചടിയായി ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂല്‍ എം.എല്‍.എ മുനിറുല്‍ ഇസ്ലാം അണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവിടെ നിന്ന് മൂന്ന് തൃണമൂല്‍ നേതാക്കളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഗദാധര് ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍, നിമയ് ദാസ് എന്നിവരാണ് പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബംഗാളിന്റെ ചുമതലയിലുള്ള കൈലാശ് വിജയ് വര്‍ഗീയയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 40 എം.എല്‍.എമാര്‍ ബി.ജെ.പിയുമായി സമ്പര്ക്കത്തിലായിരുന്നെന്നായിരുന്നു പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്രമോദി മുന്നറിയിപ്പു നല്‍കിയിരുന്നു. ഒരു കൗണ്‍സിലര്‍ പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്നായിരുന്നു അന്ന് തൃണമൂലിന്റെ മറുപടി.
എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് തന്നെ മൂന്ന് എം.എല്‍.എമാരേയും 60 കൗണ്‍സിലര്‍മാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. മൂന്ന് കോര്‍പറേഷനുകളുടെ ഭരണം ബിജെപി പിടിച്ചു. ശനിയാഴ്ച കൂടുതല്‍ എം.എല്‍.എമാര്‍ തൃണമൂല്‍വിടും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിന് പിന്നാലെയാണ് വീണ്ടും തൃണമൂല്‍ എം എല്‍ എ ബിജെപിയില്‍ ചേര്‍ന്നത്. ആറ് മാസത്തിനുള്ളില്‍ സര്‍ക്കാരിനെ അട്ടിമറിക്കും എന്നാണ് ബിജെപി ഭീഷണി.

Comments