
ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയായി രണ്ടാം വട്ടവും ദൈവനാമത്തില്‍ നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാമതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് സത്യപ്രതിജഞ ചെയ്തത്. തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും അമിത് ഷായും കേന്ദ്രമന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന് അങ്കണത്തില്‍ രാഷ്ട്രപതി റാംനാഥ് ഗോവിന്ദ് മോഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
എണ്ണായിരത്തോളം പേരാണ് വന്‍ ആഘോഷങ്ങളോടെ നടക്കുന്ന സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ചടങ്ങില്‍ അതിഥികളായി എത്തിയിട്ടുള്ളത്. സത്യപ്രതിജഞ്യ്ക്ക് മുമ്പായി മോഡി, രാഷ്ട്രപതിതാവ് മഹാത്മ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് എന്നിവര്‍ക്കും രാജ്യത്തിനായി ജീവന് ബലി കഴിച്ച വീര ജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലി അര്‍പ്പിച്ചു.
നിതിന്‍ ഗഡ്കരി നാലാമാനായാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സാദാനന്ദ ഗൗഡ, നിര്‍മ്മലാ സീതാരാമന്, റാം വിലാസ് പാസ്വാന്, നരേന്ദ്ര സിങ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സത്യപ്രതിജഞ ചെയ്തു.
അകാലിദളിന്റെ പ്രതിനിധിയായി മന്ത്രിസഭയില്‍ ഹര്സിങ്മത് കൗര്‍ ബാദല്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെ വനിതാ സാന്നിധ്യങ്ങളില്‍ ഒന്നായി. ചത്തീസ്ഗണ്ഡില്‍ നിന്നുള്ള തവര്‍ ചന്ദ് ഗെലോട്ട്, മുന്‍ വിദേശകാര്യ സെക്രട്ടറിയായ
എസ്. ജയശങ്കറും സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിസഭയില്‍ എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പരിഗണിക്കുമെന്ന അഭ്യൂഹത്തിനിടെയാണ് അപ്രതീക്ഷിതമായി ക്യാബിനറ്റ് മന്ത്രിയായി എസ്. ജയശങ്കര്‍ എത്തുന്നത്.
ഉത്തര്‍പ്രദേശ് മന്ത്രിയായും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമാണ് അനുഭവ പരിചയമുള്ള രമേശ് പൊക്രിയാലും മന്ത്രിസഭയിലെത്തി. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അനുഭവ പരിചയമുള്ള അര്ജുന് മുണ്ഡ ക്യാബിനറ്റ് പദവിയിലേയ്ക്കെത്തി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലൂടെ എത്തിയ അര്ജുന് മുണ്ജ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
17-ാം ലോക്സഭയില്‍ താരത്തിളക്കത്തോടെ എത്തിയ സ്മൃതി ഇറാനി സത്യപ്രതിജഞ് ചെയ്യാനെത്തിയത് വലിയ ആരവങ്ങളോടെയാണ്. അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് താരത്തിളക്കത്തോടെ ക്യാബിനറ്റ് പദവിയില്‍ രണ്ടാം തവണയും സ്മൃതി എത്തുന്നത്. ഹര്‍ഷ വര്ധന്,
രാജ്യസഭാംഗമായ പ്രകാശ് ജാവഡേക്കര്‍ എന്നിവരും സത്യപ്രതിഞ്ജ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ മാനവശേഷി വികസന മന്ത്രിയായിരുന്നു. പിയൂഷ് ഗോയല്‍ മന്ത്രിയായി സത്യപ്രതിജഞ് ചെയ്തു. ആദ്യം കല്‍ക്കരി മന്ത്രിയായി തുടങ്ങിയ പീയൂഷ് ഗോയല്‍ പിന്നീട് റെയില്‍വേ മന്ത്രിയായി. ഒന്നാം മോഡി സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയും ഗോയല്‍ വഹിച്ചിരുന്നു.
കഴിഞ്ഞ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്, .
മുക്താര്‍ അബ്ബാസ് നഖ്വി, പ്രഹ്ളാദ് ജോഷി, ബിജെപിയുടെ യുപി സംസ്ഥാന അധ്യക്ഷനായ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് എന്നിവരും മന്ത്രിസഭയിലേയ്ക്കെത്തി. ശിവസേനയുടെ വക്താവ് ആയിരുന്നു സാവന്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന ഗിരിരാജ് സിങും വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബിജെപി കിസാന്‍ മോര്‍ച്ച നേതാവായ ഗജേന്ദ്ര സിങ് ശെഖാവത്ത് ആദ്യമായി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സന്തോഷ് ജാന്‍വറും മന്ത്രിസഭയിലെത്തി. തുടര്‍ന്ന് സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞയാണ് നടന്നത്. പ്രതിരോധ വകുപ്പിലും സഹമന്ത്രിയായി പ്രവര്‍ത്തിച്ച്
റാവു ഇന്ദ്രജിത്ത് സിങ്, ശ്രീപത് നായിക്- കഴിഞ്ഞ മന്ത്രിസഭയിലും ഉണ്ടായിരുന്നു. ജമ്മു കാശ്മീരില്‍ നിന്നുള്ള നേതാവായ ജിതേന്ദ്ര സിങ് കേന്ദ്രമന്ത്രിസഭയിലേയ്ക്കെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ളസഹമന്ത്രിയായിരുന്നു ജിതേന്ദ്രര്‍ സിങ്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കിരണ്‍ റിജ്ജു- വീണ്ടും മന്ത്രിസഭയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള പ്രഹ്ളാദ് പട്ടേലും മന്ത്രിസഭയിലെത്തി. സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.
#WATCH: Narendra Modi takes oath as the Prime Minister of India for a second term. pic.twitter.com/P5034ctPyu
— ANI (@ANI) May 30, 2019






