
സംഗീതവും നൃത്തവുമെല്ലാം ആസ്വദിക്കുന്നവന്റെ പ്രായവും രോഗവും എല്ലാം മറന്നുപോകും. അത്തരത്തില്‍ ഒരു സംഭവമാണ് പ്രശസ്ഥ കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീക്ക് ഉണ്ടായിരിക്കുന്നത്. കച്ചേരിക്കിടെ 80 വയസ്സുകാരി തന്റെ അരികില്‍ വന്ന് നൃത്തം ചെയ്തോട്ടെയെന്ന് ചോദിച്ച അനുഭവം ജയശ്രി തന്നെയാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ബോംബെ ജയശ്രീയുടെ ഫെയ്സബുക്ക് കുറിപ്പ് ഇങ്ങനെ
സംഗീതത്തെക്കുറിച്ച് മാത്രമുള്ള ഓര്‍മ്മകളല്ല എനിക്കുള്ളത്. ഇത് പലപ്പോഴും ഒരാളിലേക്ക് കയറിച്ചെല്ലുന്നുവെന്നും പിന്നെ അയാളുടെ ഓര്‍മ്മകളെ എങ്ങിനെ ഉണര്‍ത്തുന്നുവെന്നും സംഗീതത്തിന് അതീതമായി അനുഭവിക്കാറുണ്ട്.
ഒരിക്കല്‍ കരുമ്പിതി ശിബിരത്തിലെ കച്ചേരിക്കിടെ 80 വയസ്സുള്ള പ്രതിഭാമ്മ എഴുന്നേറ്റ് എന്റെ അടുത്തുവന്ന് താന്‍ നൃത്തം ചെയ്തോട്ടെയെന്ന് ചോദിച്ചു. കൃഷ്ണാ നീ ബേഗനേ എന്ന് കീര്ത്തനത്തിന് നൃത്തം ചെയ്യാമോ എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിയെക്കുറിച്ചുള്ള കീര്‍ത്തനമല്ല ശൃംഗാരം നിറയുന്ന ഒരു ഗാനം ആലപിക്കൂ എന്ന് പറഞ്ഞു. അതുകേള്‍ക്കുമ്പോള്‍ എനിക്കെന്റെ ഭര്‍ത്താവിനെ ഓര്‍മവരും. നന്നായി നൃത്തം ചെയ്യാന്‍ സാധിക്കും. ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു. അമ്മ പറഞ്ഞ കന്നടഗാനം എനിക്കറിയില്ലെന്നും.
ഞാന്‍ സാധാരണ പാടാറുള്ള ഒരുഭാഗം പാടിയപ്പോള്‍ പ്രതിഭാമ്മ പെട്ടന്ന് ചാടിയെഴുന്നേറ്റ് നൃത്തം ചെയ്തു. പിന്നീട് എന്റെ കച്ചേരി കഴിയുംവരെ അവര്‍ നൃത്തം തുടര്‍ന്നു. കഴിഞ്ഞപ്പോള്‍ അവര്‍ സദസ്സിനോട് പറഞ്ഞു. 'ഞാന്‍ ഒരു തികഞ്ഞ നര്ത്തകിയൊന്നുമല്ലെന്ന് എനിക്ക് അറിയാം, പക്ഷേ എനിക്കിപ്പോള്‍ അങ്ങനെ ചെയ്യണമെന്നു തോന്നി ചെയ്തു. ഈ സംഗീതവും അന്തരീക്ഷവും എന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചു. എനിക്ക് 80 വയസ്സ് പ്രായമുണ്ട്. ഈ നിമിഷം ഇക്കാര്യം ചെയ്യാതെ ഈ ലോകത്തില്‍ നിന്നും വിട്ടുപോകണ്ടതില്ലെന്നു എനിക്കു തോന്നി.






