ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് താല്‍ക്കാലിക വിരാമമിട്ട് ബി.ജെ.പി. സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒന്നും ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ടെന്ന് ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി. ഡല്‍ഹിയില്‍ മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി എത്തിയപ്പോഴാണ് യെദ്യുരപ്പയുടെ പ്രതികരണം.
ഞാന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി എത്തിയതേയുള്ളൂ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളൊന്നും ഇപ്പോള്‍ നടത്തരുതെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്- യെദ്യൂരപ്പ ബംഗളുരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സാഹചര്യം നിരീക്ഷിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അവര്‍ (കോണ്‍ഗ്രസ്) തമ്മിലടിയാണ്. എന്തും സംഭവിക്കാവുന്ന സാഹചര്യം. അതുകൊണ്ടുതന്നെ ഇപ്പോള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു നീക്കവും നടത്തരുതെന്ന കൃത്യമായ നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.
2018 മെയ് 23ന് അധികാരമേറ്റത് മുതല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്ക്കാ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റവും ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളുമൊക്കെയാണ് സര്‍ക്കാരിനെ പലപ്പോഴും കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിട്ടത്.






