ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത്ത് ഡോവല്‍ തുടരും. അജിത്ത് ഡോവലിന്റെ പദവി സഹമന്ത്രിയ്ക്ക് തുല്യമായ പദവില്‍ നിന്ന് ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുകയും ചെയ്തു. രാജ്യസുരക്ഷയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷം നല്കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഡോവലിന് പദവി നീട്ടി നല്‍കിയിരിക്കുന്നത്.
മെയ് 31 മുതല്‍ അജിത്ത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ാടാവായി നിയമിച്ചുവെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മോഡി ആദ്യം അധികാരത്തില്‍ എത്തിയ 2014 മെയ് മാസത്തിലാണ് അജിത്ത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. അന്ന് കേന്ദ്രസഹമന്ത്രി പദവിയിലാണ് ഡോവലിനെ നിയമിച്ചത്. ഉറി ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലാകോട്ട് ആക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണവും അജിത്ത് ഡോവലിന്റെ നേട്ടങ്ങളായാണ് വിലയിരുന്നത്തപ്പെടുന്നത്.
1968 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 1971ലെ തലശേരി കലാപ കാലത്ത് അന്നത്തെ മുഖ്യമന്ത്രി കരുണാകരന് തലശേരി എ.സി.പിയായി നിയമിച്ചത് ഡോവലിനെയായിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ് ഇന്റലിജന്‍സ് ബ്യുറോയില്‍ പ്രവര്‍ത്തിച്ച ഡോവല്‍ ഐ.ബി മേധാവിയായാണ് വിരമിച്ചത്.






