
ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. റിപ്പോർട്ട് പ്രകാരം പിയാജിയോ നിരയിലെ ഏറ്റവും കുറവ് വിലയുള്ള സ്കൂട്ടറായിരിക്കും വെസ്പ അര്‍ബന്‍ ക്ലബ്ബ്. പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിന്റെ എക്സ്ഷോറൂം വില 72,190 രൂപയാണ്.
പിയോജിയോ, അപ്രീലിയ ഷോറൂമുകളിലൂടെയായിരിക്കും വെസ്പ അര്‍ബന്‍ ക്ലബ്ബിന്റെ വില്‍പ്പന. പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബ് കമ്പനിയുടെ നോട്ടെ എഡിഷനുമായാണ് മെക്കാനിക്കല്‍ വശങ്ങള് പങ്കിടുന്നത്. സ്കൂട്ടറില്‍ സിബിഎസ് സുരക്ഷ കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു. ബ്ലാക്ക്ഡ് ഔട്ട് തീമിലാണ് സ്കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്. മുന്നില്‍ സിംഗിള്‍ സൈഡ് ആം യൂണിറ്റും പിന്നില്‍ ഡ്യുവല്‍-ഇഫക്റ്റ് ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്ഷന് നിര്‍വ്വഹിക്കും.
ഗ്ലോസ്സി റെഡ്, ഗ്ലോസ്സി യെല്ലോ, മേസ് ഗ്രെയ്, അസുറോ പ്രോവെന്‍സ എന്നീ നിറപ്പതിപ്പുകളിലാണ് പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബ് എത്തുന്നത്. ബ്രേക്ക് ലെവറുകള്‍, റിയര്‍ വ്യു മിററുകള്‍, സസ്പെന്ഷന്, ഗ്രാബ് റെയില്‍, വീലുകള്‍ എന്നിവയില്‍ ആ ബ്ലാക്ക്ഡ് ഔട്ട് തീം വ്യക്തമായി കാണാം. സുഖകരമായ റൈഡ് പ്രദാനം ചെയ്യുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സീറ്റാണ് അര്‍ബന്‍ ക്ലബ്ബിന്റെ മറ്റൊരു പ്രത്യേകത.
നാവിഗേഷന്‍, പാനിക് അലര്‍ട്ട്, സര്‍വ്വീസ് ബുക്കിംഗ്, പര്‍ച്ചേസുകള്‍ക്ക്, പരാതി അറിയിക്കുന്നത് മുതലായ കാര്യങ്ങള്‍ക്ക് കണക്ടിവിറ്റി ഓപ്ഷന് സഹായകമാവും. പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബിലെ 125 സിസി ശേഷിയുള്ള എഞ്ചിന് 7250 rpm -ല്‍ 9.5 bhp കരുത്തും 6,250 rpm -ല്‍ 9.9 Nm ടോർക്കും പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോകസാണ് സ്കൂട്ടറിലുള്ളത്.






