
എച്ച്.എം.ഡി. ഗ്ലോബലിന്റെ നോക്കിയ 2.2 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നോക്കിയ 2.2 ന് രണ്ട് ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് എന്നീ രണ്ട് പതിപ്പുകളാണ് ഉള്ളത്.
യഥാക്രമം 6,999 രൂപയും, 7,999 രൂപയുമാണ് ഫോണിന് ഇപ്പോള്‍ വില. റിപ്പോർട്ട് പ്രകാരം ജൂണ്‍ 30 വരെ മാത്രമേ ഈ നിരക്കില്‍ ഫോണ്‍ ലഭ്യമാവൂ. അതിന് ശേഷം വിലകൂടും.
വെള്ളിയാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ ഫോണിന്റെ വില്പന ആരംഭിക്കും. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും, ഫ്ളിപ്കാര്‍ട്ടില്‍ നിന്നും രാജ്യത്തെല്ലായിടത്തുമുള്ള റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങാം.
ഫെയ്സ് അണ്‍ലോക്ക് സംവിധാനം ഫോണിലുണ്ട്. 13 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. അഞ്ച് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നോക്കിയ 2.2 ന് ഉള്ളത്. മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്.
3000 എംഎഎച്ച് ബാറ്റിയാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് ക്യൂ പതിപ്പും ഫോണില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന് വര്‍ഷത്തോളം സോഫറ്റ് വെയര്‍ സെക്യൂരിറ്റി അപ്ഡേറ്റുകള് ലഭ്യമാകും.






