
ഡിസയര്‍ മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് സെഡാന് മോഡലാണ്. പുതിയ റിപ്പോർട്ട് പ്രകാരം വില്പനയില് പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ഡിസയര്‍. നിരത്തിലെത്തി പത്ത് വര്‍ഷം പിന്നിടുന്ന ഡിസയറിന്റെ 19 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
മാരുതി സുസുക്കി ഡിസയർ തന്നെയാണ് ഈ സെഗ്മെന്റില്‍ മാര്‍ക്കറ്റും ലീഡറും. 55 ശതമാനം ആണ് ഡിസയറിന്റെ വിപണി വിഹിതം.
ഒന്നര ലക്ഷം ഡിസയറുകള്‍ ആണ് 2009-10 കാലഘട്ടത്തില്‍ നിരത്തിലെത്തിയത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ ആണ് ഇത്. 2012-13 വര്‍ഷത്തില്‍ വില്പന 5.3 ലക്ഷവും 2015-16 സീസണില്‍ ആകെ വില്പന 11 ലക്ഷവും പിന്നിട്ടു.
16 ലക്ഷം ഡിസയര്‍ യൂണിറ്റുകള്‍ 2018 അവസാനത്തോടെ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചു. മാസം 21,000 യൂണിറ്റ് ശരാശരി വില്പനയോടെ 2018-19 ല്‍ രണ്ടര ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനും മാരുതിക്ക് സാധിച്ചിരുന്നു.
നിലവില്‍ 5.69 ലക്ഷം രൂപ മുതല്‍ 9.54 ലക്ഷം രൂപയാണ് ഡിസയറിന്റെ എക്സ്ഷോറൂം വില എന്നാണ് സൂചന. ഡിസയറിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ്.
പെട്രോള്‍ എന്ജിന് 6000 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി പവറും 4200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്ജിന് 4000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി പവറും 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കുമേകുന്നതാണ്.






