
ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം 'ലൂക്ക'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. ഒരേ കണ്ണാല്‍ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. നന്ദഗോപന്, അഞ്ചു ജോസഫ്, നീതു നടുവതെട്ടു, സൂരജ് എസ് കുറുപ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ് ഈണം പകര്‍ന്നിരിക്കുന്നു.
അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖില്‍ വേണുവും നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ 'ലൂക്ക' നിര്‍മിച്ചിരിക്കുന്നത്.






