
മാരുതിയുടെ ഹാച്ച്ബാക്ക് മോഡലുകളായ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകളുടെ ബിഎസ്-6 പെട്രോള്‍ എന്ജിന് മോഡലുകള്‍ പുറത്തിറങ്ങി. ഇതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
1.2 ലിറ്റര്‍ വാഗണ്‍ആറിന് 5.10 ലക്ഷം മുതല്‍ 5.91 ലക്ഷം വരെയും വാഗണ്‍ആര്‍ 1.0 ലിറ്റര്‍ വേരിയന്റിന് 4.34 ലക്ഷം മുതല്‍ 5.33 ലക്ഷം രൂപ വരെയും മാരുതി സ്വിഫ്റ്റിന് 5.14 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട് തുടങ്ങിയവയാണ് സുരക്ഷാ സംവിധാനങ്ങളും ഇരുവാഹനങ്ങളിലും ഉണ്ട്. അടുത്തതായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനൊയിലായിരിക്കും ബിഎസ്-6 എന്ജിന് ഘടിപ്പിക്കുകയെന്നാണ് സൂചനകള്‍. ആള്‍ട്ടോ 800 ആണ് ബിഎസ്-6 എന്‍ജിനില്‍ മാരുതി പുറത്തിറക്കിയ ആദ്യ വാഹനം.
വായു മലിനീകരണത്തിന്റെ തോത് നീയന്ത്രിക്കുന്നതിനായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്ജിന് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിഎസ്-6 മോഡല്‍ ഒരുക്കിയിരിക്കുന്നത്.
സ്വിഫ്റ്റ്, വാഗണ്‍ആര്‍ വാഹനങ്ങളില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. ഈ വാഹനം അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളില്‍ എത്തുന്നുണ്ട്.






