
2019 ആള്‍ട്ടോ സിഎന്‍ജി മോഡല്‍ വിപണിയിലെത്തി. ഡല്‍ഹി എക്സ്ഷോറൂം കണക്ക് പ്രകാരം 4.11 ലക്ഷം രൂപയാണ് പ്രാരംഭ LXI വകഭേദത്തിന് വില. ഉയര്‍ന്ന LXI (O) വകഭേദത്തിന് 4.14 ലക്ഷം രൂപയാണ് വില.
സാധാരണ ആള്‍ട്ടോ പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പിന് 60,000 രൂപയോളം കൂടുതലാണ്. സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ കാറിന് മാറ്റങ്ങളൊന്നുമില്ല.
ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകള്‍ എത്തിയതിന് പിന്നാലെയാണ് ആള്‍ട്ടോ സിഎന്‍ജിയുടെയും വരവ്. പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി LXI (O) വകഭേദം ഒരുങ്ങുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ആള്‍ട്ടോയ്ക്ക് കമ്പനി നല്‍കുന്നുണ്ട്.
796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് സിഎന്‍ജി പതിപ്പിലും തുടരും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ ആള്‍ട്ടോ സിഎന്‍ജി പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്സ്.
പവര്‍ സ്റ്റീയറിങ്, HVAC യൂണിറ്റ്, മുന്‍ പവര്‍ വിന്‍ഡോ, പിന് ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങി ആള്‍ട്ടോയുടെ പൊതുവിശേഷങ്ങളെല്ലാം പുതിയ സിഎന്‍ജി പതിപ്പില്‍ കാണാം






