
ഭാര്യയ്ക്ക് സമ്മാനമായി യുവാവ് നല്‍കിയത് ലംബോര്‍ഗിനി ഹുറാക്കന്. ലാ ഫെം എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ ഡോ. നിലുഫര്‍ ഷെരീഫിനാണ് തന്റെ ഭര്‍ത്താവ് സൂപ്പര്‍കാറായ ലംബോര്‍ഗിനി ഹുറാക്കന് LP610-4 സമ്മാനമായി നല്‍കിയത്.
എക്സ്ഷോറൂമില്‍ ഏകദേശം 3.7 കോടി രൂപയാണ് ഈ സൂപ്പര്‍കാറിന്റെ വില. ബെംഗളൂരുവില്‍ ഏതാണ്ട് 4.8 കോടി രൂപയാണ് കാറിന്റെ ഓണ്‍റോഡ് വില.
ബ്രൈറ്റ് ഗിയല്ലോ ഇന്റി ഫിനിഷിലുള്ള ലംബോര്‍ഗിനി ഹുറാക്കനാണ് ഇദ്ദേഹം ഭാര്യയ്ക്കായി തിരഞ്ഞെടുത്തത്. കാര്‍ബണ്‍ ഫൈബറും അലുമിനിയവും ചേര്‍ത്താണ് ഹുറാക്കന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനാല്‍ തന്നെ കാര്‍ ബോഡി കരുത്തുള്ളതാണെന്ന് മാത്രമല്ല ഭാരം കുറവുമാണ്. 5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 602 bhp കരുത്തും 560 Nm torque ഉം കുറിക്കുന്നതാണ്.
മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഹുറാക്കനിലുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും മൂന്ന് സെക്കന്‍ഡുകള്‍ മാത്രം മതി കാറിന്.
ഏഴ് സ്പീഡാണ് ലംബോര്‍ഗിനി ഹുറാക്കനിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ്. കമ്പനിയുടെ ഐതിഹാസിക വാഹനമായ ഗല്ലാര്‍ഡോയ്ക്ക് പകരക്കാരനായാണ് ഹുറാക്കനെ ലംബോര്‍ഗിനി വിപണിയിലെത്തിച്ചത്.