
മൈക്രോമാക്സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെ റിവോള്‍ട് മോട്ടോഴ്സ് സ്മാര്‍ട്ട് ബൈക്കുമായി എത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ബൈക്കാണ് റിവോള്‍ട്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആര്‍വി 400 എന്ന പുതിയ ബൈക്ക് അടുത്ത നാലു മാസത്തിനുള്ളില്‍ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ എത്തിക്കാനാണ് ഒരുങ്ങുന്നത്. ഹരിയാനയിലെ മനേസറില്‍ പ്രതിവര്‍ഷം 120,000 ബൈക്കുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് ഒരുക്കിയിരിക്കുന്നത്.
ആമസോണിലും www.revoltmotors.com എന്ന കമ്പനി വെബ്സൈറ്റിലും 25 മുതല്‍ പ്രീബുക്ക് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷനുമായി കണക്ട് ചെയ്തു പ്രവര്‍ത്തിക്കുന്നതാണ് ഈ സ്മാര്‍ട് ബൈക്ക്.
ബൈക്ക് സ്റ്റാര്‍ട് ചെയ്യാനും വാഹനത്തിന്റെ പെര്‍ഫോമന്‍സ്, സഞ്ചാര പാത, പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം എന്നിവയെല്ലാം വിലയിരുത്താനും ആപ്ലിക്കേഷനിലൂടെ സാധിക്കും. ഒറ്റച്ചാര്‍ജില്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ബൈക്കിന്റെ പരമാവധി വേഗം 85 കിലോമീറ്ററാണ്.
പോര്‍ട്ടബിള്‍ ബാറ്ററിയും ഉണ്ട്. ഓണ്‍ ബോര്‍ഡ് ചാര്‍ജിങ് സംവിധാനത്തിനു പുറമേ മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ചാര്‍ജ് ചെയ്ത പുതിയ ബാറ്ററി ലഭിക്കുന്ന സംവിധാനവുമുണ്ട്.
4 മണിക്കൂറാണ് പൂര്‍ണ ചാര്‍ജിങ്ങിന് ആവശ്യം. എല്‍ഇഡി ഹെഡ്ലാംപും ടെയില്‍ ലാംപും, ഡീജിറ്റല്‍ കണ്‍സോള്‍, 4 ജി കണക്ടിവിറ്റി എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്.






