
റോത്തക്ക്: കൃഷി നോക്കി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ട് ബലാത്സംഗ- കൊലപാതക കേസുകളില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹീം. ഇദ്ദേഹത്തിനെതിരെ രണ്ട് ബലാല്‍സംഗ കേസുകളും മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമാണ് നിലവില്‍ ഉള്ളത്. ഹരിയാനയിലുള്ള സിര്‍സയിലെ തന്റെ കൃഷി സ്ഥലത്ത് കൃഷിയിറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്റെ ആവശ്യം.
42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുര്‍മീത് നല്കിയ അപേക്ഷയില്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിനു കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ രേഖകള്‍ റവന്യു ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം ഗുര്‍മീതിന്റെ ആശ്രമത്തിലെ രണ്ട് സന്യാസികളെ ബലാല്‍സംഗം ചെയ്ത കേസില്‍ 20 വര്ഷത്തടവാണ് കോടതി വിധിച്ചത്. അതിനു പുറമെ മാധ്യമ പ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീതിന് ജീവപര്യന്ത്യം തടവും കോടതി വിധിച്ചിരുന്നു.






