
ജംഷെഡ്പൂര്‍: മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം തല്ലിച്ചതച്ച മുസ്ളീം യുവാവ് മരണമടഞ്ഞു. ശനിയാഴ്ച നടന്ന സംഭവത്തില്‍ 24 കാരന് ഷാംസ് ടബാരസ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ പിടികൂടിയ ജനക്കൂട്ടം ഒരു പോസ്റ്റില്‍ കെട്ടിയിട്ട് ഏഴു മണിക്കൂറോളം തല്ലിച്ചതച്ചിരുന്നു. പിറ്റേന്ന് രാവിലെ അബോധാവ സ്ഥയില്‍ പോലീസിന് കൈമാറുകയായിരുന്നു. ജാര്‍ഖണ്ഡിലെ അതിര്‍ത്തി ജില്ലയായ കിഴക്കന്‍ സിംഗ്ബമിലെ സെറായ്െേകലാ ഖര്സ്വാനിലായിരുന്നു സംഭവം.
തല്ലിച്ചതയ്ക്കുന്നതിനിടയില് യുവാവിനെകൊണ്ട് 'ജയ് ശ്രീറാം' എന്നും 'ജയ് ഹനുമാന്' എന്നും വിളിപ്പിച്ചിരുന്നതായി യുവാവിന്റെ കുടുംബം ആരോപിക്കുന്നു. ക്രൂര മര്‍ദ്ദനത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ഉടനീളം പ്രചരിക്കുന്നുണ്ട്. ഷമാസിന് മതിയായ ചികിത്സ നല്‍കാനുള്ള അപേക്ഷ പോലീസ് അഗണിച്ചെന്നും കുടുംബം ആരോപിക്കുന്നു. പോലീസിനും ജനക്കൂട്ടത്തിനും എതിരേ നിയമനടപടിക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കുന്നു. ജനക്കൂട്ടം കൈമാറിയ യുവാവിനെ പോലീസ് സ്ഥലത്തെ ഒരു പ്രാദേശിക ആശുപത്രിയില്‍ കാണിച്ച ശേഷം ജയിലിലേക്ക് സെറായി കാലെ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളാകുകയായിരുന്നു.
പിന്നീട് സദര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണമടഞ്ഞിരുന്നു. എന്നാല്‍ മരണം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ബന്ധുക്കള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കുകയും ഇതേ തുടര്‍ന്ന് ജംഷെഡ്പൂര്‍ ടിഎംഎച്ച് ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം ഷമാസ് ടബാരസിന് അസുഖമുണ്ടായിരുന്നു എങ്കിലും ടാറ്റാ മെയിന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണമടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജംഷെഡ്പൂരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള സെരയ്കേല ഖരസ്വാനിലെ വീട്ടിലേക്ക് ചില കൂട്ടുകാരുമായി പോകുമ്പോഴായിരുന്നു ടബാരസ് ആക്രമിക്കപ്പെട്ടതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഇവര്‍ പോകുമ്പോള്‍ അവിടെ ഒരു ബൈക്ക് മോഷണം നടന്നിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ടബാരസിനെ നാട്ടുകാര്‍ പിടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് കുടുംബം പറയുന്നു.
ടബാരസിനെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ തന്നെ രണ്ടു കൂട്ടുകാരും ഓടി രക്ഷപ്പെട്ടു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ഷാംസ് ടബാരസിനെ തല്ലിച്ചതച്ച ശേഷമാണ് പുലര്‍ച്ചെ പോലീസിന് കൈമാറിയത്. രാവിലെ സെരയ്കാല പോലീസ് സ്റ്റേഷനിലേക്ക് മൂത്ത സഹോദരന് എത്തിയെങ്കിലൂം ലാത്തിവീശി പോലീസുകാര്‍ ഭീഷണിപ്പെടുത്തി. ഒരു കള്ളന് വേണ്ടി വക്കാലത്ത് പറായന് എത്തിയതാണോ എന്നാണ് ചോദിച്ചത്്. അവനെ ജയിലില്‍ ഇടുംവരെ ഒരാളെയും കാണാന്‍ പോലും അനുവദിക്കില്ലെന്നും പറഞ്ഞു.
പിന്നീട് ഷാംസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വിളിച്ച ുപറഞ്ഞു. തലേദിവസം രാത്രി തന്നെ ഷാംസ് മരിച്ചിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതുന്നത്. എല്ലാ പോലീസുകാരെയും ജയിലില്‍ ഇടണമെന്നും കുടുംബം പറഞ്ഞു. സദര്‍ ആശുപത്രിയില എത്തിച്ചപ്പോള്‍ തന്നെ യുവാവ് അബോധാവസ്ഥയില്‍ ആയിരുന്നെന്നും ഇ സിജി എടുക്കാന്‍ തയ്യാറായെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ കുടുംബം നിരസിക്കുകയായിരുന്നു എന്നും ആശുപത്രി പറയുന്നു.






