വാവെയുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ വാവെയ് മേറ്റ് എക്സ് വരുന്ന സെപ്തംബറില്‍ പുറത്തിറക്കുമെന്ന് സൂചന. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക മൊബീല്‍ കോണ്‍ഫറന്‍സില്‍ ഈ ഫോണ്‍ വാവെയ് പുറത്തിറക്കിയിരുന്നു.
ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഈ സ്മാര്‍ട്ട്ഫോണിലും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ നേരത്തെ ജൂണില്‍ പുറത്തിറക്കുമെന്നാണ് വാവെയ് അവകാശപ്പെട്ടിരുന്നതെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.
മടക്കാതിരിക്കുന്ന അവസ്ഥയില്‍ 8 ഇഞ്ച് സ്ക്രീനായിരിക്കും സ്മാര്‍ട്ട്ഫോണിനുണ്ടാവുക. മടക്കി കഴിഞ്ഞാല്‍ രണ്ട് ഭാഗത്തും സ്ക്രീനുള്ള നിലയിലായിരിക്കും. ഫ്രണ്ട് സ്ക്രീനിന് അപ്പോള്‍ 6.6 ഇഞ്ചും പിന്നിലെ സ്ക്രീനിന് 4.6 ഇഞ്ചുമായിരിക്കും വലിപ്പം.
5ജി നിലവിലുള്ള പരമാവധി രാജ്യങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വാവെയ് വെസ്റ്റേണ്‍ യൂറോപ് റീജിയണ്‍ പ്രസിഡന്റ് വിന്‍സെന്റ് പാംഗ് പറഞ്ഞത്. ആന്‍ഡ്രോയിഡ് 9 പൈ വെര്‍ഷനായിരിക്കും മാറ്റ് എക്സിലുണ്ടാവുക. 4500 എംഎഎച്ചിന്റെ ബാറ്ററി അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം.

Comments