ഔഡിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-ട്രോണ്‍ ജൂണ്‍ 27 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ഔഡി ഇ-ട്രോണ്‍ 2018 സെപ്റ്റംബറിലാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്.
ഒരു ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ഔഡി ഇ-ട്രോണ്‍. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ഏകദേശം ഒന്നര കോടി രൂപ വില വരുമെന്ന് പ്രതീക്ഷിക്കാം. വലുപ്പം പരിഗണിക്കുമ്പോള്‍ ഔഡി ക്യു5, ഔഡി ക്യു7 കാറുകള്‍ക്കിടയിലാണ് ഇ-ട്രോണിന് സ്ഥാനം.
ഷാര്‍പ്പ്, എഡ്ജി സ്റ്റൈലിംഗ് നല്‍കിയാണ് ഔഡി ഇ-ട്രോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് കാര്‍ ആയതിനാല്‍, ഹുഡിന് കീഴില്‍ 60 ലിറ്ററിന്റെ സ്ഥലസൗകര്യം വേറെയുമുണ്ട്. ചെരിഞ്ഞ റൂഫ്ലൈനാണ് എസ്യുവിയുടെ പിന്‍ഭാഗത്തിന്റെ പ്രത്യേകത. എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ബൂട്ടിലുടനീളം കുറുകെ നീണ്ടുകിടക്കുന്നു. 660 ലിറ്ററാണ് ബൂട്ട് ശേഷി.

ഔഡി ഇ-ട്രോണ്‍ എസ്യുവിയില് ഓരോ ആക്സിലിലും ഒന്നുവീതം ആകെ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. മുന്നിലെ മോട്ടോര്‍ 125 കിലോവാട്ടും പിന്നിലെ മോട്ടോര്‍ 140 കിലോവാട്ടും ഉല്‍പ്പാദിപ്പിക്കുന്നു.
ബൂസ്റ്റ് മോഡില്‍, 300 കിലോവാട്ട് അഥവാ 408 ബിഎച്ച്പി വരെയാണ് പവര്‍ ഔട്ട്പുട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ നോര്‍മല്‍ മോഡില്‍ 6.6 സെക്കന്‍ഡ് വേണമെങ്കില്‍ ബൂസ്റ്റ് മോഡില്‍ 5.7 സെക്കന്‍ഡ് മതി. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം.

Comments