
മാരുതിയുടെ ജനപ്രിയ എസ്.യു.വി മോഡലായ വിറ്റാര ബ്രെസയുടെ പരിഷ്കരിച്ച പതിപ്പ് വൈകാതെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രൂപത്തില്‍ പുതിയ ബ്രെസയ്ക്ക് വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി ഉത്സവ സീസണില്‍ 2019 വിറ്റാര ബ്രെസ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടിയ വാഹനമാണ് ബ്രെസ.
പെട്രോള്‍ എന്ജിന് ഉള്‍പ്പെടുത്തി മെക്കാനിക്കല്‍ ഫീച്ചേഴ്സില് പുതിയ ബ്രെസയ്ക്ക് മാറ്റങ്ങളുണ്ടായേക്കും. നിലവില്‍ 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ബ്രെസ വിപണിയിലുള്ളത്. സൈഡ് എയര്‍ബാഗ്, സണ്‍റൂഫ് എന്നിവ സഹിതമായിരിക്കും പുതിയ വിറ്റാര ബ്രെസ എത്തുന്നത്. സൈഡ് എയര്‍ബാഗ് കൂടി വരുന്നതോടെ സുരക്ഷയും വര്‍ധിക്കും.






