
ബ്ലാക്ക്സ്മിത്ത് ബി2 എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ റേഞ്ച് 120 കിലോമീറ്ററായിരിക്കും.
മണിക്കൂറില്‍ 120 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗമാര്ജ്ജിക്കാന് 3.7 സെക്കന്‍ഡ് മതിയാകും. ചെന്നൈ ആസ്ഥാനമായ ബ്ലാക്ക്സ്മിത്ത് എന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ബി2. രണ്ട് ലക്ഷം രൂപ ഓണ്‍ റോഡ് വില പ്രതീക്ഷിക്കാം.
ഉല്‍പ്പാദന പതിപ്പില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകള്‍, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.ടീസര്‍ ചിത്രം ആണ് കമ്പനി പുറത്തിവിട്ടിരിക്കുന്നത്. ആദ്യ മാതൃക അനുസരിച്ചുതന്നെയായിരിക്കും മോട്ടോര്‍സൈക്കിള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്.
തുടക്കത്തില്‍ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലാണ് ബ്ലാക്ക്സ്മിത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ബി2 ഇലക്ട്രിക് ബൈക്ക് അന്താരാഷ്ട്ര വിപണികളില്‍ പുറത്തിറക്കുമെന്നാണ് സൂചന.
ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 72 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി കരുത്തേകും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വിവിധ സൗകര്യങ്ങള്‍ കമ്പനി ഒരുക്കും. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പോയി ബാറ്ററി സ്വാപ്പ് ചെയ്യുന്നതിന് സൗകര്യമുണ്ടായിരിക്കും. മാത്രമല്ല, ബാറ്ററി അഴിച്ചെടുത്ത് വീട്ടിനകത്ത് ചാര്‍ജ് ചെയ്യാനും സാധിക്കും.






