
ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കുന്ന ഏറ്റവും ചെറിയ ബൈക്കുകളായ G310 R ഉം G310 GS ഉം പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചു. നെയ്ക്കഡ് G310 R കോസ്മിക് ബ്ലാക്ക് നിറത്തിലും, G310 GS -ല്‍ സ്ട്രാറ്റൊ ബ്ലൂ മെറ്റാലിക് നിറത്തിലും അണിനിരക്കും.
ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പുതിയ മാറ്റം. മുന്‍പുള്ള G310 R - ല്‍ ഇന്ധനടാങ്കിനോട് ചേര്‍ന്ന പാനലുകള്‍ക്കും മുന്‍ മഡ്ഗാര്‍ഡിനും ടെയില്‍പീസ് ഘടനയ്ക്കുമെല്ലാം നിറം വെളുപ്പമായിരുന്നു. എന്നാല്‍ കോസ്മിക് ബ്ലാക്ക് നിറപതിപ്പിലേക്ക് വരുമ്പോള്‍ ഈ വേര്‍തിരിവില്ല. ഘടകങ്ങള്‍ക്കെല്ലാം നിറം ഒന്നുതന്നെ.
പുതിയ നിറം നല്കിയതൊഴിച്ചാല് മറ്റു പരിഷ്കാരങ്ങളൊന്നും G310 R -നും G310 GS -നും വരുത്തിയിട്ടില്ല. നിലവില്‍ 2.99 ലക്ഷം രൂപയാണ് G310 R -ന് ഷോറൂം വില. G310 GS വില്‍പ്പനയ്ക്ക് വരുന്നത് 3.49 ലക്ഷം രൂപയ്ക്കും. ലിക്വിഡ് കൂളിങ് ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ 313 സിസി എഞ്ചിനാണ് ബിഎംഡബ്ല്യു G310 R, G310 GS ബൈക്കുകളില്‍ തുടിക്കുന്നത്. എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.
ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്‍ബോക്സ്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്സൈഡ് ഡൗണ്‍ ടെലിസ്കോപിക് ഫോര്‍ക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെയാണ് G310 ബൈക്കുകളുടെ വിശേഷങ്ങള്‍.






