
തിരുവനന്തപുരം: രണ്ടു ദിവസം മുമ്പ് ലൈബ്രറിയിലേക്ക് എന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കാണാതായ പിജി വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചിലുമായി കുടുംബാംഗങ്ങളും കൂട്ടുകാരും പോലീസും. തിങ്കളാഴ്ച രാവിലെ പാങ്ങപ്പാറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശ്യാം പദ്മനാഭന് എന്ന എംടെക് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പോലീസും വിദ്യാര്‍ത്ഥികളും തെരച്ചില്‍ ആരംഭിച്ചു.
തിരുവനന്തപുരം എഞ്ചിനീയറിംഗ്കോളേജ് വിദ്യാര്‍ത്ഥിയായ ശ്യാം പദ്മനാഭന് ജൂലൈ 8 ന് രാവിലെ പോയ ശേഷം ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ല. സിസിടിവി ദൃശ്യങ്ങളില്‍ 9 ാം തീയതി ഉച്ചയ്ക്ക് ശ്യാം കാര്യവട്ടം ക്യാമ്പസിലേക്ക് കയറിപ്പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്യാമിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണിക്കുന്നത് ടെക്നോപാര്‍ക്കിന്റെ പിന് ഗേറ്റ് ഏരിയയാണ്.
ഇന്നലെ രാത്രി പത്തു മണി മുതല്‍ ടെക്നോ പാര്‍ക്കിലെ ലീലാ കാര്‍ണിവല്‍ ബില്‍ഡിംഗില്‍ നിന്നും ശ്യാമിന്റെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ കിട്ടിയിരുന്നു. ശ്യാമിന്റെ കുടുംബാംഗങ്ങള്‍ക്കും പോലീസിനുമൊപ്പം കാര്യവട്ടത്തെ വിദ്യാര്‍ത്ഥികളും തെരച്ചിലിനായി രംഗത്തുണ്ട്. ടെക്നോ പാര്‍ക്കിന്റെ പിന് വാതില്‍ വഴി കാര്യവട്ടം ക്യാമ്പസിലേക്കുള്ള കാടുപിടിച്ച പ്രദേശങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. ശ്യാമിന്റെ സഹോദരിയും ഭര്‍ത്താവും ടെക്നോ പാര്‍ക്കില്‍ ജീവനക്കാരാണ്.






