
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ തന്നെ അനിശ്ചിതത്വത്തിലാക്കി വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര് സുഗതനെതിരെ ചുമത്തിയ കാപ്പ കേസ് തുടരും. കേസ് പിന്‍വലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളിയതോടെ ആറു മാസം കൂടി തുടരും.
തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് സുഗതന് ആറുമാസം കഴിയില്ല. സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന് മുന്നില്‍ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിര്‍ണായക തീരുമാനം. തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്.
കഴിഞ്ഞ മാസമാണ് ബിജെപി കൗണ്‍സിലര്‍ കൂടിയായസുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുകയാണ് സുഗതന്.






