
റിവോള്‍ട്ട് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആമസോണില്‍ ആരംഭിച്ചതായി റിവോള്‍ട്ട് ഇന്റലികോര്‍പ്പ് അറിയിച്ചു.ആയിരം രൂപ നല്കി മോട്ടോര്‍സൈക്കിള്‍ ആമസോണില്‍ പ്രീ-ബുക്ക് ചെയ്യാം. ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ പ്രീ-ബുക്കിംഗ് നടത്താന്‍ കഴിയുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറുകയാണ് റിവോള്‍ട്ട്.
റിവോള്‍ട്ട് ആര്‍വി 400 ജൂണ്‍ 18 നാണ് അനാവരണം ചെയ്തത്. റിവോള്‍ട്ട് മോട്ടോഴ്സ് വെബ്സൈറ്റിലൂടെ ഡെല്‍ഹി, പുണെ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കായി പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
ഇതുവരെ രണ്ടായിരത്തില്‍ കൂടുതല്‍ പ്രീ-ഓര്‍ഡര്‍ നേടാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെ ആദ്യ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-കൃത്രിമ ബുദ്ധി) അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ എന്നാണ് കമ്പനി റിവോള്‍ട്ട് ആര്‍വി 400 നെ വിശേഷിപ്പിക്കുന്നത്.
റിവോള്‍ട്ട് ആര്‍വി 400 ഈ മാസം ഔദ്യോഗികമായി പുറത്തിറക്കിയേക്കും. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് റിവോള്‍ട്ട് ആര്‍വി 400 ലഭിക്കുന്നത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന റിവോള്‍ട്ട് ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ബൈക്ക് ലൊക്കേറ്റര്‍, മൊബീല്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍, ആന്റി തെഫ്റ്റ് ഫീച്ചറുകള്‍, എക്സ്ഹോസ്റ്റ് ശബ്ദം തെരഞ്ഞെടുക്കാനുള്ള സൗകര്യം തുടങ്ങിയവ ഫീച്ചറുകളാണ്.






