
തിരുവനന്തപുരം: പിഎസ്സി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ആരോപണങ്ങള്‍ മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിന് സമാനമാണ്. സര്‍വകലാശല പരീക്ഷകളുടെ വിശ്വാസ്യത നഷ്ടമായി. പരീക്ഷാ തട്ടിപ്പ് നടത്തുന്ന റാക്കറ്റ് സംസ്ഥാനത്തുണ്ടെന്നും, എസ്എഫ്ഐയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പിഎസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എംപിമാരും ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്സി ചെയര്‍മാനെ സ്ഥാനത്തു നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






