
മാറ്റ് ബ്ലാക്ക് നിറമുള്ള സുസുകി ബര്ഗ്മാന് സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 125 സിസി സ്കൂട്ടറിന്റെ ഡെല്‍ഹി എക്സ് ഷോറൂം വില 69,208 രൂപയാണ്.
പുതിയ നിറം നല്‍കിയത് മാത്രമാണ് സ്കൂട്ടറില്‍ വരുത്തിയിരിക്കുന്ന ഏക മാറ്റം. മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് എന്നീ നിലവിലെ മൂന്ന് നിറങ്ങളിലും സ്കൂട്ടര്‍ തുടര്‍ന്നും ലഭിക്കും.
സ്പോര്‍ട്ടി, ബോള്‍ഡ് ലുക്കില്‍ വരുന്ന പുതിയ ബര്ഗ്മാന് സ്ട്രീറ്റ് വലിയ റോഡ് പ്രസന്‍സ് കാഴ്ച്ചവെയ്ക്കുമെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു.
125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8.4 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കണ്ടിനുവസ്ലി വേരിയബിള്‍ ട്രാന്സ്മിഷന് (സിവിടി) എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 'സുസുകി ഇക്കോ പെര്‍ഫോമന്‍സ്' സാങ്കേതികവിദ്യ അര്‍ബന്‍ സ്കൂട്ടറിന്റെ പ്രത്യേകതയാണ്.
സുസുകി ബര്ഗ്മാന് സ്ട്രീറ്റ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കമ്പനിക്ക് ഓരോ മാസവും ശരാശരി 6,000 യൂണിറ്റ് ബര്ഗ്മാന് സ്ട്രീറ്റ് വില്ക്കാന് സാധിക്കുന്നു. വിപണിയില്‍ പുറത്തിറക്കിയശേഷം ഇതുവരെയായി 90,000 യൂണിറ്റിലധികം വിറ്റു.






