
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നവരുടെ പ്രധാന സംശയമാണ് ഇലക്ട്രിക് വാഹനങ്ങള്‍ നാലഞ്ച് പേര് ഒരുമിച്ച് കയറിയാല്‍ കയറ്റം കയറുമോയെന്നുള്ളത്. എന്നാല്‍ ഏത് കയറ്റവും നിസാരമായി കയറും എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഫോഡ് പുറത്ത് വിട്ടിരിക്കുന്നത്.
ഫോഡിന്റെ ഇലക്ട്രിക് വാഹനം ഏകദേശം 4.5ലക്ഷം കിലോഗ്രാം ഭാരമുള്ള ട്രക്ക് വലിച്ചാണ് ഈ സംശയം തെളിയിച്ചിരിക്കുന്നത്. എഫ് 150 ന്റെ ഇലക്ട്രികിന്റെ പ്രോട്ടോടൈപ്പാണ് 1000 അടി നീളമുള്ള ട്രെയിന്‍ വലിച്ച് റെക്കോര്‍ഡിട്ടത്.
ഫോഡിന്റെ ഫോഡിന്റെ ഏറ്റവും വില്‍പ്പനയുള്ള വാഹനങ്ങളിലൊന്നാണ് എഫ് 150 ന്റെ ഇലക്ട്രിക് മോഡല്‍. ടെസ്ല മോഡല്‍ എക്സ് ബോയിങ് 7879, നേരത്തെ ഡ്രീംലൈനര്‍ വലിച്ച് തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു.
നിലവിലെ ഫോഡ് എഫ് 150 ഉടമകളുടെ സാന്നിധ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആദ്യം കാലി ബോഗികളും രണ്ടാമത് ബോഗികളില്‍ പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന 42 എഫ് 150 ട്രക്കുകളും കയറ്റിയാണ് വലിച്ചത്. ഇലക്ട്രിക് വാഹനത്തിന്റെ കരുത്ത് കാണിക്കാനാണ് തങ്ങള്‍ ഇത്തരത്തിലൊരു ഇവന്റ് സംഘടിപ്പിച്ചതെന്ന് ഫോഡ് വ്യക്തമാക്കി.






