
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 അര്ധസൈനീകരെ വിന്യസിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരികെ എത്തിയതിന് ശേഷമാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്.
രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരിലെ ക്രമസമാധാനം പരിശോധിക്കുന്നതിന് സംസ്ഥാനത്തെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന. ഇതില്‍ കുറച്ച് അധികം സൈനീകരെ വടക്കന്‍ കശ്മീരില്‍ നിയമിക്കണമെന്ന് ഡിജിപി ദില്‍ബാഗ് സിങ്ങ് ആവശ്യപ്പെട്ടു.
കശ്മീരിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള സൈനീകരെ വിമാനങ്ങളില്‍ കശ്മീരിലെത്തിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി 40,000 അധിക സെന്റ്രല്‍ പാര്‍ലമെന്ററി ഫോഴ്സിനെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ 10,000 അര്ധസൈനീകരെ കശ്മീരില്‍ നിയോഗിച്ചിരുന്നു.






