തിരുവനന്തപുരം : അമ്പൂരി വധക്കേസിലെ നിര്‍ണ്ണായക തെളിവായ രാഖിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തു. വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. ചിറ്റാറ്റിന്കരയില്വെച്ചാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. പാവാടയും അടിവസ്ത്രങ്ങളുമാണ് കണ്ടെടുത്തത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട് പോകുന്നതിനിടയില്‍ വസ്ത്രങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്കി.
വസ്ത്രത്തില്‍ രക്തക്കറയുണ്ട്. കഴിഞ്ഞ ദിവസം രാഖിയെ കൊല്ലാന്‍ ഉപയോഗിച്ച കയറും, രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈല്‍ മൂന്ന് ഭാഗങ്ങളായി പൊട്ടിച്ച് വിവിധഭാഗങ്ങളില്‍ ഉപേക്ഷിച്ചത്. രാഖിയുടെ വസ്ത്രവും ഹാന്‍ഡ് ബാഗും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രക്കിടെ ബസില്‍ നിന്നും ഉപേക്ഷിച്ചുവെന്നാണ് കേസിലെ പ്രധാന പ്രതി അഖിലിന്റെ മൊഴി.

Comments