
ലാഹോര്: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സാധാരണ പൗരന്മാരെ ഇന്ത്യ ആക്രമിച്ചെന്നും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നുമുള്ള ആരോപണവുമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നിലവിലെ സാഹചര്യത്തില് യുഎന് രക്ഷാസമിതി ഇടപെടണമെന്നും പാക്കിസ്ഥാന് ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് ക്ലസ്റ്റര് ബോംബുകള് ഉപയോഗിച്ചെന്നാണ് പാക്ക് ആരോപണം. നിഷ്കളങ്കരായ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആക്രമണത്തില് പ്രതിഷേധിക്കുന്നുവെന്നും ക്ലസ്റ്റര് ബോംബുകളുടെ ഉപയോഗം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്നുമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രസ്താവനയില് ചൂണ്ടിക്കാട്ടിയത്.
പാക്കിസ്ഥാന്റെ കീഴിലുള്ള ബോര്ഡര് ആക്ഷന് ടീം നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ ശ്രമങ്ങള് നടത്തുന്നതിനിടെ ഇന്ത്യ കാശ്മീരില് സുരക്ഷ ശക്തിപ്പെടുത്തുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ആരോപണം.
നിയന്ത്രണരേഖയ്ക്ക് സമീപം കെറാന് സെക്ടറില് പാക്ക് സേന നടത്തിയ ഒരു നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഏഴുപേരില് അഞ്ചുപേരെ ഇന്ത്യന് സൈന്യം വധിക്കുകയും ചെയ്തു. എന്നാല് പാക്കിസ്ഥാന് ഈ ആരോപണം നിഷേധിച്ചു. കാശ്മീരിലെ നിലവിലെ അവസ്ഥയില് നിന്ന് ലോക ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്ന് പാക് സൈനിക മോധാവി മേജര് ജനറല് ആസിഫ് ഗഫൂര് ആരോപിച്ചു. ഇതേ നിലപാടാണ് പാക്ക് വിദേശകാര്യ മന്ത്രാലയവും സ്വീകരിച്ചത്.







Comments