
ന്യൂഡല്‍ഹി : പെന്‍ഷന്‍കാര്‍ക്ക് ഇനി വിവരങ്ങള്‍ അറിയാനും പരാതി നല്‍കാനും പുതിയ സംവിധാനം. ഇനി എസ്എംഎസ് വഴിയും വെബ് സൈറ്റ് വഴിയും പെന്‍ഷന്‍കാര്‍ക്ക് പരാതി നല്‍കാനും പെന്‍ഷന്‍ വിവരങ്ങള്‍ അറിയാനും കഴിയും. അതിനുവേണ്ടിയുള്ള പുതിയ വെബ് സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കഴിഞ്ഞ ദിവസം http://www.cpao.nic.in, എന്ന വെബ് സൈറ്റ് പുറത്തിറക്കിയത്.
ഇതില്‍ പെന്‍ഷന്‍കാര്‍ക്ക് ലോഗിന്‍ ചെയ്ത് പെന്‍ഷന്‍ വിവരങ്ങള്‍ മനസിലാക്കാം. കൂടാതെ എസ്.എം.എസ് വഴിയും വിവരങ്ങള്‍ ലഭ്യമാകും. 12 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതിലൂടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.






