
ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്‌കാര്‍ട്ടിനെതിരെ ഉപഭോക്‌താക്കള്‍. സ്‌മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് വന്‍ വിലക്കിഴിവ് വാഗ്‌ദാനം ചെയ്‌ത് 'ദ ബിഗ് ബില്യന്‍ ഡേ' എന്ന പരസ്യത്തിലൂടെ ഇന്ന് ആയിരക്കണക്കിന് ഉപഭോക്‌താക്കളെയാണ് ഫ്‌ളിപ്പ്‌കാര്‍ട്ട് സൈറ്റിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ഉപഭോക്‌താക്കള്‍ക്ക് സ്‌റ്റോക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. വന്‍ വിലക്കിഴിവ് വാഗ്‌ദാനം ചെയ്‌ത പ്രോഡക്‌റ്റുകള്‍ വാങ്ങാന്‍ ശ്രമിച്ച ഉപഭോക്‌താക്കള്‍ നിരാശരായി.
ഇതോടെ ഫ്‌ളിപ്പ്‌കാര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധവുമായി നിരവധി ഉപയോക്‌താക്കള്‍ രംഗത്ത് വന്നു. ഫ്‌ളിപ്പ്‌കാര്‍ട്ട് ഫെയ്‌ക്ക്കാര്‍ട്ടാണെന്ന് നിരാശരായ ഉപഭോക്‌താക്കള്‍ പറഞ്ഞു. ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഉപഭോക്‌താക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഫ്‌ളിപ്പ്‌കാര്‍ട്ട് ചതിയന്‍മാരാണെന്ന് നിരാശയിലായ ഉപഭോക്‌താക്കള്‍ പറഞ്ഞു. ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ പരസ്യം നല്‍കിയാണ് ഫ്‌ളിപ്പ്‌കാര്‍ട്ട് ഉപഭോക്‌താക്കളെ ആകര്‍ഷിച്ചത്.
എന്നാല്‍ ഫ്‌ളിപ്പ്‌കാര്‍ട്ടിനെതിരെ ഉയര്‍ന്ന രോക്ഷം മുതലെടുക്കാന്‍ മറ്റൊരു ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്പ്‌ഡീല്‍ രംഗത്ത് വന്നു. മറ്റുള്ളവര്‍ക്ക് ഇന്ന് മാത്രമാണ് ബിഗ് ഡേ എന്നും തങ്ങള്‍ക്ക് എന്നും ബിഗ് ഡേ ആണെന്നും ഫ്‌ളിപ്പ്‌കാര്‍ട്ടിനെ പരിഹസിക്കുന്ന സ്‌നാപ്പ്‌ഡീലിന്റെ പരസ്യം പറയുന്നു.






