
പുതുതലമുറ ഗ്രാന്റ് ഐ10 ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായ് ഔദ്യോഗികമായി പുറത്തുവിട്ടു. പുതുതലമുറ ഗ്രാന്റ് ഐ10 'ഗ്രാന്റ് ഐ10 നിയോസ്' എന്ന പേരിലാണ് എത്തുന്നത്. പുതിയ മോഡല്‍ ഓഗസ്റ്റ് 20-ന് ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പഴയ ഗ്രാന്റ് ഐ 10 മോഡലിനെ പിന്‍വലിക്കാതെയാണ് പുതിയ ഗ്രാന്റ് ഐ 10 നിയോസ് എത്തുന്നത്. 11,000 രൂപ സ്വീകരിച്ച് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ഡീലര്‍ഷിപ്പ് വഴിയും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, പുതിയ ഡിസൈനിലുള്ള കാസ്കാഡ് ഗ്രില്‍, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ പുറംമോഡിയില്‍ ഒരുങ്ങുന്നു. ഇരട്ട നിറത്തിലാണ് അകത്തളം. ഡാഷ്ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്.ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രത്യേകതകളാണ്.
അഞ്ച് ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപയ്ക്കുള്ളലായിരിക്കും വാഹനത്തിന്റെ വിലയെന്ന് സൂചനകള്‍. മെക്കാനിക്കല്‍ ഫീച്ചഴ്സ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ ലഭിക്കുകയുള്ളു. പഴയ മോഡലിലെ 1.2 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തി നിയോസില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.






