
മാരുതി സുസുകി എക്സ്എല്‍6 പ്രീമിയം എംപിവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ നല്കി ബുക്കിംഗ് നടത്താം. ബുക്ക് ചെയ്യാൻ നെക്സ വെബ്സൈറ്റ്, നെക്സ ആപ്പ് എന്നീ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാം. ഈ മാസം 21 ന് വിപണിയില്‍ അവതരിപ്പിക്കും. മാരുതി സുസുകി എര്‍ട്ടിഗ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന 6 സീറ്റര്‍ വാഹനമാണ് എക്സ്എല്‍6. എര്‍ട്ടിഗയുടെ അതേ പവര്‍ട്രെയ്നുകള്‍ ഉപയോഗിക്കും.
എര്‍ട്ടിഗയുടേതിന് സമാനമാണ് ചില രൂപകല്‍പ്പനയും അനുപാതങ്ങളും. എന്നാല്‍ വ്യത്യാസങ്ങളും ഉണ്ട്. പിന്‍വശത്ത് എര്‍ട്ടിയുടെ ഏതാണ്ട് അതേ ലുക്ക് ആണ്, എന്നാൽ മുന്നില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഗ്രില്‍ കൂടുതല്‍ വിസ്തൃതമായ ഹെക്സഗണല്‍ ഡിസൈനിലാണ്. ഗ്രില്ലിന് കുറുകെ രണ്ട് ക്രോം സ്ട്രിപ്പുകള്‍ കടന്നുപോകുന്നു. മുന്നിലെ ബംപര്‍ പുതിയതാണ്. തടിച്ച ക്ലാഡിംഗ്, പുതിയ ഫോഗ് ലാംപുകള്‍ക്ക് ഹൗസിംഗ് എന്നിവ കാണാം. വലിയ സെന്‍ട്രല്‍ എയര്‍ഡാം, സില്‍വര്‍ സ്കിഡ് പ്ലേറ്റ് എന്നിവയും നല്കിയിരിക്കുന്നു.ഹെഡ്ലാംപുകള് ഷാര്‍പ്പ് ലുക്കിംഗ് ആണ്. എല്‍ഇഡി ലൈറ്റുകള്‍ ആയിരിക്കുമെന്ന് കരുതുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകളും എല്‍ഇഡി ആയിരിക്കും.
എര്‍ട്ടിഗയില്‍ കാണുന്ന അതേ മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് എക്സ്എല്‍6 എംപിവിയില്‍ നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലാണെന്ന് ഇത്. കാബിന് പൂര്‍ണ്ണമായും കറുപ്പ് നിറത്തിലായിരിക്കും. ഡാഷ്ബോര്‍ഡില്‍ പിയാനോ ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ സഹിതം ബ്രഷ്ഡ് അലുമിനിയം ഫിനിഷ് നല്കി. തടിച്ച വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, കറുത്ത ക്ലാഡിംഗ് സഹിതം സില്‍വര്‍ സൈഡ് സ്കര്‍ട്ടുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും ഫീച്ചറുകളാണ്.






